ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല; അത് മുസ്ലീങ്ങളുടെ മാത്രം പാർട്ടിയെന്ന് കണ്ണന്താനം

alphonse

മുസ്ലിം ലീഗ് മതേതര പാർട്ടിയാണെന്ന രാഹുൽ ഗാന്ധിയുടെ അമേരിക്കയിലെ പ്രസംഗത്തെ എതിർത്ത് ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല. ലീഗ് മുസ്ലീങ്ങളുടെ മാത്രം പാർട്ടിയാണ്. തീവ്രവാദത്തെ കുറിച്ചും മതമൗലിക വാദത്തെ കുറിച്ചും ലീഗ് നിശബ്ദമാണ്. കേരളം ഐഎസിന്റെ പരീക്ഷണ ശാലയായിട്ട് പോലും ആ പാർട്ടി ഒരക്ഷരം മിണ്ടുന്നില്ല. കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് രാഹുൽ ഗാന്ധിക്കില്ലെന്നും കണ്ണന്താനം പറഞ്ഞു


 

Share this story