നേരത്തെ തീരുമാനിച്ച പരിപാടികളുണ്ട്; സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്ന് പന്ന്യൻ രവീന്ദ്രൻ

pannyan

ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മുൻനിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലാണ് പങ്കെടുക്കാത്തത്. തന്നെ അറിയിക്കാതെയാണ് പാർട്ടി തന്റെ പേര് നിർദേശിച്ചതെന്നും പന്ന്യൻ പറഞ്ഞു. കൊട്ടാരക്കരയിലും എറണാകുളത്തും മറ്റ് പരിപാടികളുണ്ട്. സിപിഐ പ്രതിനിധിയായി ഇ കെ വിജയൻ സെമിനാറിൽ പങ്കെടുക്കും

മുസ്ലിം ലീഗ് സെമിനാറിൽ പങ്കെടുക്കുന്നതിൽ അതൃപ്തിയുടെ വിഷയം ഉദിക്കുന്നില്ല. കേരളത്തിൽ എല്ലാവരും ഒരുമിച്ചുള്ള പരിപാടികൾ എളുപ്പമല്ല. എന്നാൽ എല്ലാവർക്കും ഒരേ നിലപാടാണെന്നും പന്ന്യൻ പറഞ്ഞു. ഈ മാസം 15ന് കോഴിക്കോടാണ് സിപിഎം സെമിനാർ നിശ്ചയിച്ചിരിക്കുന്നത്. സെമിനാറിലേക്ക് ജില്ലാ നേതാക്കളെ അയക്കാനാണ് സിപിഐ തീരുമാനം.
 

Share this story