സതീശനെ പോലൊരു കള്ളന് കഞ്ഞിവെച്ച പ്രതിപക്ഷ നേതാവ് കേരളത്തിലുണ്ടായിട്ടില്ല: കെ സുരേന്ദ്രൻ

K Surendran

വിഡി സതീശനെ പോലെ കള്ളന് കഞ്ഞിവെച്ച പ്രതിപക്ഷ നേതാവ് കേരളത്തിലുണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കോൺഗ്രസ് നേതാക്കൾക്കെതിരെ എടുക്കുന്ന കേസുകളിൽ സതീശന് മുഖ്യമന്ത്രി പ്രത്യേകം ആനുകൂല്യം നൽകുന്നു. സതീശന് മുഖ്യമന്ത്രിയുമായി അന്തർധാരയുണ്ട്. സതീശൻ മുഖ്യമന്ത്രിയുടെ വലംകൈയാണ്. മുഖ്യമന്ത്രിയെ താങ്ങി നടക്കുന്നത് പ്രതിപക്ഷ നേതാവാണ്.

ഭരണകക്ഷിയേക്കാൾ മോശം പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. ഇങ്ങനെയൊരു പ്രതിപക്ഷം കേരളത്തിൽ എവിടെയും ഉണ്ടാകില്ലെന്നും കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു. മാത്യു കുഴൽനാടൻ അത്ര വലിയ ഹരിശ്ചന്ദ്രൻ അല്ല. കൈതോലപ്പായയിൽ പണം കടത്തിയെന്ന ജി ആർ ശക്തിധരന്റെ ആരോപണം ഗുരുതരമാണ്. മാസപ്പടി നൽകിയ കമ്പനി തന്നെയാണ് അന്നും മുഖ്യമന്ത്രിക്ക് പണം നൽകിയതെന്ന കാര്യം അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
 

Share this story