തന്നെ കൊലപ്പെടുത്താൻ പാർട്ടിക്കുള്ളിൽ ശ്രമം നടക്കുന്നു; പരാതിയുമായി തോമസ് കെ തോമസ്
Aug 7, 2023, 14:52 IST

തന്നെ കൊലപ്പെടുത്താൻ പാർട്ടിക്കുള്ളിൽ നിന്നും ശ്രമം നടക്കുന്നുവെന്ന പരാതിയുമായി എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസ്. വധശ്രമം നടന്നുവെന്ന് ആരോപിച്ച് തോമസ് കെ തോമസ് ഡിജിപിക്ക് പരാതി നൽകി. എൻസിപി ദേശീയ നിർവാഹക സമിതി അംഗം റെജി ചെറിയാൻ തന്നെ വധിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിലുള്ളത്
തന്റെ മുൻ ഡ്രൈവറായ തോമസ് കുരുവിളയെ സ്വാധീനിച്ച് വാഹനം അപകടത്തിൽ പെടുത്താൻ ശ്രമിച്ചു. പാർട്ടിയിലെ ചേരിപ്പോരാണ് ഇതിന് പിന്നിലെന്നാണ് എംഎൽഎ ആരോപിക്കുന്നത്.