സാമ്പത്തിക പ്രതിസന്ധിയുണ്ട്; ഓണക്കിറ്റ് എല്ലാവർക്കും നൽകില്ലെന്ന് ധനമന്ത്രി ബാലഗോപാൽ

balagopal

ഓണക്കിറ്റ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സർക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഓണക്കിറ്റ് എല്ലാവർക്കുമുണ്ടായേക്കില്ല. കൊവിഡ് സാഹചര്യമായതിനാലാണ് കഴിഞ്ഞ വർഷം എല്ലാവർക്കും കിറ്റ് നൽകിയത്. സപ്ലൈകോയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട്

കുറച്ച് പണം ഈ ആഴ്ച നൽകാനാണ് സർക്കാർ ശ്രമം. ഓണത്തിന് ആവശ്യമായ സഹായം ചെയ്യും. കെഎസ്ആർടിസി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ സഹായം നൽകും. ഒരു മാസം 120 കോടി രൂപ നൽകുന്നുണ്ടെന്നും ധനമന്ത്രി അറിയിച്ചു.
 

Share this story