പുരാവസ്തു തട്ടിപ്പ് കേസിൽ സുധാകരനെതിരെ തെളിവുണ്ട്; മോൻസണെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഡിവൈഎസ്പി
Jun 20, 2023, 17:01 IST

പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെതിരെ തെളിവുകൾ ഉണ്ടെന്ന് ഡി.വൈ.എസ്.പി. ജയിലിൽ നിന്നും സുധാകരനെ മോൻസൺ വിളിച്ചിട്ടില്ല. പോലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്നും ഡിവൈഎസ്പി റസ്റ്റം പറഞ്ഞു. കേസിൽ കെ സുധാകരനെതിരെ മൊഴി നൽകാൻ ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയെന്ന് മോൻസൺ നേരത്തെ ആരോപിച്ചിരുന്നു
പോക്‌സോ കേസിൽ മോൻസണെ ഭീഷണിപ്പെടുത്തിയിട്ടില്ല. പോക്‌സോ കേസിൽ സുധാകരന് പങ്കില്ലെന്ന് മോൻസൺ തന്നെ പറഞ്ഞിരുന്നു. പിന്നെ എന്തിന് മോൻസണെ അതിന് ഭീഷണിപ്പെടുത്തണം. പോലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുത്. പ്രായമായ അമ്മയുള്ള തന്റെ വീട്ടിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയത് ശരിയായില്ലെന്നും ജയിലിൽ നിന്ന് സുധാകരനെ മോൻസൺ വിളിച്ചിട്ടില്ലെന്നും ഡി.വൈ.എസ്.പി പറഞ്ഞു.