ചാണ്ടി ഉമ്മൻ മത്സരിക്കുന്നതിൽ ഭയമില്ല; കണ്ണുനീർ ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്ന് എ കെ ബാലൻ
Aug 9, 2023, 11:21 IST

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ ഉടൻ തീരുമാനിക്കുമെന്ന് എകെ ബാലൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഉമ്മൻ ചാണ്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. യുഡിഎഫിന് വലിയതോതിൽ ഭൂരിപക്ഷം കുറഞ്ഞിരുന്നു. ചാണ്ടി ഉമ്മൻ മത്സരിക്കുന്നത് കൊണ്ട് ഞങ്ങൾക്ക് ഭയമില്ല. കണ്ണുനീർ ഉപയോഗിച്ച് വോട്ട് പിടിക്കരുത്. അന്ന് കണ്ണുനീരിന്റെ പിന്നാലെ പോയ മിക്ക നേതാക്കൻമാരും ഇന്ന് ബിജെപിയിൽ ആണ് ഉള്ളതെന്നും എകെ ബാലൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ കാലത്ത് എടുത്തുപറയാവുന്ന നേട്ടം പുതുപ്പള്ളിയിൽ ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പിനെ വ്യക്തിപരമായി കാണില്ല. വ്യക്തിപരമാക്കാൻ കോൺഗ്രസ് ശ്രമിക്കും. വ്യക്തിപമാക്കിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും എ.കെ.ബാലൻ പറഞ്ഞു.