ബസിൽ ഒരു ആഡംബരവുമില്ല, നവകേരള സദസ് കഴിഞ്ഞാൽ ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കും: ഗതാഗത മന്ത്രി
Nov 16, 2023, 14:46 IST

നവകേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി ഒരു കോടിയുടെ ബസ് വാങ്ങുന്നതിൽ വിശദീകരണവുമായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മാധ്യമങ്ങളിൽ വരുന്നതുപോലെ ഒരു ആഡംബരവുമില്ല. അത് കാരവനൊന്നുമല്ല. മുഖ്യമന്ത്രിക്ക് പ്രത്യേക റൂമോ ക്യാബിനോ ഒന്നുമില്ല. ബസ് കെ എസ് ആർ ടി സിയുടെ ഭാഗമാകുകയാണ്. നവകേരള സദസ് കഴിഞ്ഞാൽ പൊളിച്ച് കളയില്ല
ഇത്തരം ബസുകൾ ആവശ്യപ്പെട്ട് നിരവധി പേർ കെ എസ് ആർ ടി സിയെ സമീപിക്കുന്നുണ്ട്. ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കും. നവകേരളത്തിന് വേണ്ടിയല്ല ബസ് വാങ്ങിയത്. ബസ് രഹസ്യമായി സൂക്ഷിക്കുന്നതല്ല. സുരക്ഷയുടെ ഭാഗമായി പോലീസ് മാറ്റിയതാകാമെന്നും മന്ത്രി പറഞ്ഞു