മുരളീധരനെ ഇനി അനുനയിപ്പിക്കാനില്ല; പരസ്യ വിമർശനങ്ങളിൽ നേതൃത്വത്തിന് കടുത്ത അതൃപ്തി

muraleedharan

കെ മുരളീധരന്റെ പരസ്യ വിമർശനങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. മുരളീധരനെ ഇനി അനുനയിപ്പിക്കേണ്ട എന്ന നിലപാടിലാണ് നേതൃത്വം. തീരുമാനം ഹൈക്കമാൻഡ് എടുക്കട്ടെയെന്നാണ് ധാരണ. നാളെ കെപിസിസി ഭാരവാഹി യോഗത്തിലും മുരളീധരനെതിരെ വിമർശനം ഉയർന്നേക്കും. 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസവും മുരളീധരൻ ആവർത്തിച്ചിരുന്നു. വടകരയിൽ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം. പ്രചാരണത്തിന് താനുമുണ്ടാകും. പുതുപ്പള്ളിയിലെ വിജയം കോൺഗ്രസിന് ഊർജം നൽകുന്നു. നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് ഗുണം ചെയ്തു. സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്നും മുരളീ പറഞ്ഞിരുന്നു. നേരത്തെ പുതുപ്പള്ളിയിലെ കോൺഗ്രസ് താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്താത്തിലും മുരളീധരൻ വിമർശനമുന്നയിച്ചിരുന്നു.
 

Share this story