ഇവിടെ തന്നെ ഒഴിവില്ല; ഇപി ജയരാജനെ കോൺഗ്രസിലേക്ക് ക്ഷണിച്ച ഹസനെ തള്ളി കെ മുരളീധരൻ

k muraleedharan

ഇ പി ജയരാജനെയും ശോഭാ സുരേന്ദ്രനെയും കോൺഗ്രസിലേക്ക് ക്ഷണിച്ച എംഎം ഹസനെ തള്ളി കെ മുരളീധരൻ. എന്തിനാണ് അവരെയും കൂട്ടിക്കൊണ്ടുവരുന്നത്. ഇവിടെ തന്നെ ഒഴിവില്ല. അവരെ വിളിച്ച് എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്. അവർ അവരുടെ കാര്യം നോക്കിക്കോട്ടെയെന്ന് കെ മുരളീധരൻ പറഞ്ഞു

പ്രതിപക്ഷ പാർട്ടികളുടെ യോഗവുമായി ബന്ധപ്പെട്ട് ആര് നേതൃത്വത്തിൽ വരണമെന്ന് ചർച്ച ചെയ്ത് തീരുമാനിക്കണം. എപ്പോഴും കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് പറയരുത്. ദേശീയ തലത്തിൽ സിപിഎമ്മുമായി സഖ്യമാകാം. എന്നാൽ സംസ്ഥാനത്തെ സിപിഎമ്മുമായി സഹകരിക്കാനാകില്ല. അവർ പ്രത്യേക ജീവിയാണെന്നും മുരളീധരൻ പറഞ്ഞു.
 

Share this story