സംഭാവന വാങ്ങിയതിൽ തെറ്റില്ല, പ്രതിപക്ഷം എന്ത് ചെയ്യണമെന്ന് മാധ്യമങ്ങൾ തീരുമാനിക്കേണ്ട: സതീശൻ

മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി വിഡി സതീശൻ. നിയമസഭയിൽ പ്രതിപക്ഷം എന്ത് സംസാരിക്കണമെന്ന് തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ല. പ്രതിപക്ഷത്തിന്റെ പ്രയോറിറ്റി നിശ്ചയിക്കുന്നത് മാധ്യമങ്ങളല്ലെന്നും സതീശൻ പറഞ്ഞു. വീണ വിജയന്റെ മാസപ്പടി വിവാദത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചില്ലെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്
ഇന്നലെ ബില്ലുകളുടെ ചർച്ചയായിരുന്നു. അതിനിടയിൽ സഭയിൽ മാസപ്പടി വിവാദം ഉന്നയിക്കാനാകില്ലായിരുന്നു. ഇന്നലെ രാവിലെയാണ് വാർത്ത വരുന്നത്. അപ്പോഴേക്കും രാവിലെയുള്ള നോട്ടീസ് കൊടുത്തിരുന്നു. അഴിമതിയെ കുറിച്ച് ഉന്നയിക്കാൻ വേറെ പ്രൊവിഷനുണ്ട്. അതുകൊണ്ട് താനൂർ വിഷയത്തിൽ നിലപാട് എടുത്തു. യുഡിഎഫ് ആണ് ഇത് തീരുമാനിക്കേണ്ടത്
രാഷ്ട്രീയ പാർട്ടികൾ വ്യവസായികളുടെ കയ്യിൽ നിന്നും പണം വാങ്ങുന്നതിൽ എന്താണ് തെറ്റ്. സംഭാവന വാങ്ങുന്നതിൽ തെറ്റില്ല. വീട്ടിൽ നിന്നും കൊണ്ടുവരുന്ന പണം കൊണ്ടാണോ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. വിദേശ മലയാളികളിൽ നിന്നും പണം വാങ്ങിക്കും. പേരുകളിൽ പറഞ്ഞവരെല്ലാം വലിയ സ്ഥാനങ്ങളിൽ ഇരുന്നവരാണ്. പാർട്ടി പണം പിരിക്കാൻ ഏൽപ്പിച്ചവരാണ് അവരെല്ലാം. കെപിസിസി നിർദേശപ്രകാരമാണ് ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും നിശ്ചയിച്ചതെന്നും സതീശൻ പറഞ്ഞു.