പുതുപ്പള്ളിയിൽ ഒരു പുണ്യാളനേ ഉള്ളൂ, അത് വിശുദ്ധ ഗീവർഗീസാണ്: ജെയ്ക്ക് സി തോമസ്
Nov 12, 2015, 12:50 IST

പുതുപ്പള്ളിയിൽ ഒരു പുണ്യാളനെ ഉള്ളൂവെന്ന് ജെയ്ക്ക് സി തോമസ്. അത് വിശുദ്ധ ഗീവർഗീസാണ്. പുതുപ്പള്ളിയിലേത് വ്യക്തികൾ തമ്മിലുള്ള മത്സരമല്ല. ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളി. വികസനവും രാഷ്ട്രീയവും മണ്ഡലത്തിൽ ചർച്ചയാകുമെന്നും ജെയ്ക്ക് പറഞ്ഞു. ഇടത് സ്ഥാനാർഥിയായി ജെയ്ക്കിനെ തീരുമാനിച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.