ലോക്‌സഭാ സ്ഥാനാർഥി നിർണയത്തിൽ വ്യക്തിതാത്പര്യങ്ങൾ പാടില്ല; ഉമ്മൻ ചാണ്ടിയെ മാതൃകയാക്കണം: മുല്ലപ്പള്ളി
Jul 23, 2023, 10:18 IST

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ വ്യക്തിതാത്പര്യങ്ങൾ പാടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ഥാനാർഥി നിർണയത്തിൽ വ്യക്തിപരമായ താത്പര്യങ്ങൾ പരിഗണിക്കരുത്. ഇക്കാര്യത്തിൽ കോൺഗ്രസിലെ പുതുതലമുറ ഉമ്മൻ ചാണ്ടിയെ മാതൃകയാക്കണം.
പിആർ ഏജൻസികളെ വെച്ചല്ല ഉമ്മൻ ചാണ്ടി തന്റെ ജനകീയത തെളിയിച്ചത്. കോൺഗ്രസിൽ എല്ലാവർക്കും അവരവരുടേതായ റോളുണ്ട്. നേതാക്കളെ ചുറ്റിപ്പറ്റിയുള്ള ഗ്രൂപ്പുകൾ അശ്ലീലമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.