വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ല; ബ്ലോക്ക് പുനഃസംഘടനയിൽ അതൃപ്തി പ്രകടമാക്കി ചെന്നിത്തല
Jun 6, 2023, 15:05 IST

കോൺഗ്രസ് ബ്ലോക്ക് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല. പുനഃസംഘടനയിൽ വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ലെന്ന പരാതിയുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ട സമയമാണിത്. വയനാട് ചേർന്ന ക്യാമ്പിൽ ഇക്കാര്യം തീരുമാനിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു
കണ്ണൂർ വിമാനത്താവളം നഷ്ടത്തിലാക്കി അദാനിക്ക് കൊടുക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. എഐ ക്യാമറയിലൂടെ ജനങ്ങളെ പിഴിഞ്ഞ് സ്വന്തം കുടുംബത്തിലേക്ക് പണമുണ്ടാക്കിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ചെന്നിത്തല പറഞ്ഞു.