സഭയിൽ ചോദ്യമുയർത്തിയില്ല; സതീശൻ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുന്നതാണ് നല്ലതെന്ന് സുരേന്ദ്രൻ

K Surendran

പിണറായി വിജയന്റെ മകൾ മാത്രമല്ല കരിമണൽ കടത്ത് കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കോൺഗ്രസ് നേതാക്കളും മാസപ്പടി വാങ്ങിയിട്ടുണ്ട്. ജനങ്ങൾ വിഡി സതീശനെ ഏൽപ്പിച്ചിരിക്കുന്ന ജോലി പ്രതിപക്ഷത്തിന്റേതാണ്. പ്രതിപക്ഷ നേതാവിന്റെ പട്ടം അഴിച്ചുവെച്ച് തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുന്നതാണ് നല്ലതെന്ന് സുരേന്ദ്രൻ പറഞ്ഞു

നിയമസഭയിൽ ഒരു ചോദ്യം പോലും പ്രതിപക്ഷം ഉയർത്തിയില്ല. നാണം കെട്ട പ്രതിപക്ഷമാണ് കേരളത്തിലേത്. ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്നു. പിണറായി വിജയൻ വീഴുമ്പോൾ സതീശൻ ഒരു കൈ സഹായം നൽകുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
 

Share this story