സിപിഎമ്മിന് നിന്ന നിൽപ്പിൽ നിറം മാറ്റം സംഭവിക്കും; പരിഹാസവുമായി സതീശൻ
Aug 14, 2023, 15:34 IST

സഭാ തർക്കത്തിൽ ഏഴ് വർഷമായിട്ട് സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയം എം വി ഗോവിന്ദൻ വീണ്ടും എടുത്തിട്ടത് ഭിന്നിപ്പുണ്ടാക്കാനാണ്. ഇത് ബിജെപി രീതിയാണ്. സഭാ തർക്കം ശാശ്വതമായി പരിഹരിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് യാക്കോബായ സഭാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും സതീശൻ പറഞ്ഞു
ജെയ്ക്ക് സി തോമസ് പെരുന്നയിൽ എത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കണ്ടതിനെയും സതീശൻ വിമർശിച്ചു. സിപിഎമ്മിന് നിന്ന നിൽപ്പിൽ നിറം മാറ്റം സംഭവിക്കും. ജീവിതകാലം മുഴുവൻ ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വേട്ടയാടിയ സിപിഎം അത് തുടരുകയാണെന്നും സതീശൻ ആരോപിച്ചു.