ശക്തമായ രാഷ്ട്രീയ മത്സരമുണ്ടാകും; ജെയ്ക്കിനെ പുതുപ്പള്ളി രണ്ട് കൈയും നീട്ടി സ്വീകരിക്കും: ഇ പി
Aug 12, 2023, 15:18 IST

പുതുപ്പള്ളിയിൽ ശക്തമായ രാഷ്ട്രീയ മത്സരമുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ജെയ്ക്ക് സി തോമസ് മികച്ച സ്ഥാനാർഥിയാണ്. കേരളത്തിന് സുപരിചിതനായ യുവജന നേതാവാണ്. ഉയർന്ന രാഷ്ട്രീയ നിലവാരവും രാഷ്ട്രീയ പക്വതയുമുള്ള നേതാവ്. കേരളത്തിന്റെ പ്രതീക്ഷയാണ് ജെയ്ക്ക് സി തോമസ്. പുതുപ്പള്ളി രണ്ട് കയ്യും നീട്ടി ജെയ്ക്കിനെ സ്വീകരിക്കും. കേരളത്തിന്റെ ആകെ നേതൃരംഗം പുതുപ്പള്ളിയിൽ കേന്ദ്രീകരിക്കുമെന്നും ഇപി പറഞ്ഞു
എൽഡിഎഫ് രാഷ്ട്രീയ മത്സരത്തിന് തന്നെയാണ് ഒരുങ്ങുന്നത്. പ്രത്യേകിച്ച് സഹതാപ തരംഗം ഒന്നും പുതിപ്പള്ളിയിൽ ഉണ്ടാകില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ജെയ്ക് സി തോമസ് എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ചത്. പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.