തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റ മൂന്നാം ക്ലാസുകാരി ജാൻവി അപകടനില തരണം ചെയ്തു

janvi

കണ്ണൂർ മുഴുപ്പിലങ്ങാട് തെരുവ് നായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുള്ള മൂന്നാം ക്ലാസുകാരി ജാൻവി അപകടനില തരണം ചെയ്തു. കുട്ടിയുടെ കാലിലും തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇന്നലെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിയെ തെരുവ് നായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചത്

രക്ഷിതാക്കൾ ഓടിയെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് മുഴുപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് മാർച്ച് നടത്തും. കഴിഞ്ഞാഴ്ചയാണ് ഇതേ പഞ്ചായത്തിൽ 11 വയസ്സുകാരനായ നിഹാൽ എന്ന കുട്ടിയെ തെരുവ് നായ്ക്കൾ കടിച്ചുകീറി കൊലപ്പെടുത്തിയത്.
 

Share this story