കോൺഗ്രസ് ഐക്യത്തോടെ നിന്നില്ലെങ്കിൽ മൂന്നാം പിണറായി സർക്കാർ വരും: തിരുവഞ്ചൂർ

കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. പല ചേരിയായി നിന്നാൽ മൂന്നാം പിണറായി സർക്കാരുണ്ടാകും. ഐക്യത്തിനായി എല്ലാവരും ത്യാഗം സഹിക്കാൻ തയ്യാറാകണം. ഒരു ഉപതെരഞ്ഞെടുപ്പ് വരാൻ പോകുകയാണ്. കോൺഗ്രസിന്റെ സംയുക്ത മുഖം കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് സംസ്ഥാനത്തുള്ള മഹാഭൂരിപക്ഷം ആളുകളും.
ചിലർ അവരുടെ അഭിപ്രായങ്ങളും കോൺഗ്രസ്, കോൺഗ്രസിന്റെ അഭിപ്രായങ്ങളും പറയാറുണ്ട്. കോൺഗ്രസ് അതിന്റെ പഴയ കാലത്തേക്ക് തിരിച്ചു പോകണം. നമ്മുടെ തലയിൽ കയറി മെതിക്കുന്ന രൂപത്തിലേക്ക് മാർക്‌സിസ്റ്റ് പാർട്ടി വിശ്വരൂപം നടത്തുകയാണ്. അക്രമ സ്വഭാവം കാട്ടിക്കൂട്ടുകയാണ്. കേരളത്തിൽ നമ്മളെ വിശ്വസിച്ച് നൽകുന്നവരുണ്ട്. ജനങ്ങൾ ആഗ്രഹിക്കുന്നത് ഭരണമാറ്റമാണ്. പക്ഷേ പ്ലാറ്റ്‌ഫോം അതിലേക്ക് പറ്റുന്ന രീതിയിലേക്ക് മാറ്റിയെടുക്കുക എന്നത് കടമയാണെന്നും തിരുവഞ്ചൂർ പറഞ്ഞു