കണ്ണൂരിൽ കപ്പേളയുടെ ഭാഗമായ തിരുസ്വരൂപം കത്തിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു
Aug 30, 2023, 14:53 IST

കണ്ണൂർ കാക്കയങ്ങാട് യൂദാ ശ്ലീഹയുടെ കപ്പേളയുടെ ഭാഗമായ തിരുസ്വരൂപം കത്തിച്ച നിലയിൽ. എടത്തൊട്ടി സെന്റ് വിൻസെന്റ് പള്ളിക്ക് കീഴിലുള്ളതാണ് കപ്പേള. ഇന്ന് രാവിലെയാണ് തിരുസ്വരൂപം കത്തിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ വികാരി ഫാദർ രാജു ചൂരയ്ക്കൽ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.