തിരുവല്ലയിൽ 13കാരിയെ പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ; മൊബൈലിൽ പെൺകുട്ടികളുടെ ചിത്രങ്ങൾ

Police
തിരുവല്ലയിൽ പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കുന്നന്താനം സ്വദേശി ജിബിൻ ജോണിനെയാണ് അറസ്റ്റ് ചെയ്തത്. ആറ് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിന് ഇരയായ പെൺകുട്ടി അസുഖബാധിതയായി മരിച്ചപ്പോഴാണ് സംഭവം പുറത്തുവരുന്നത്. അറസ്റ്റിലായ ജിബിന്റെ മൊബൈലിൽ നിന്ന് മരിച്ച പെൺകുട്ടിയുടെ അടക്കം നിരവധി പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും കണ്ടെടുത്തു.
 

Share this story