തിരുവനന്തപുരം പാലോട് അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

police line

തിരുവനന്തപുരം പാലോട് പേരയം ചെല്ലഞ്ചിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ(88), മകൾ ഗീത(59) എന്നിവരാണ് മരിച്ചത്. സംഭവം നടക്കുമ്പോൾ ഗീതയുടെ ഭർത്താവ് വത്സലൻ വീട്ടിലുണ്ടായിരുന്നു

മാനസിക സമ്മർദത്തെ തുടർന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. രാവിലെ എട്ടരയോടെ ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്കുള്ളിലുമാണ് കണ്ടെത്തിയത്. അമിതമായി ഗുളിക കഴിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
 

Share this story