തിരുവനന്തപുരത്ത് വധശ്രമക്കേസിലെ പ്രതികൾ പോലീസുകാരനെ വെട്ടിപരുക്കേൽപ്പിച്ചു

Police

തിരുവനന്തപുരം അയിരൂരിൽ വധശ്രമക്കേസിലെ പ്രതികൾ പോലീസുകാരനെ വെട്ടി പരുക്കേൽപ്പിച്ചു. അയിരൂർ പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിനുവിനാണ് വെട്ടേറ്റത്. വിവിധ കേസുകളിൽ പ്രതികളായ അനസ് ഖാൻ, ദേവനാരായണൻ എന്നിവരാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം

കൊല്ലം സ്വദേശി അനസ് ഖാനെയും തിരുവനന്തപുരം വെല്ലിക്കടവ് സ്വദേശി ദേവനാരായണനെയും വ്യത്യസ്ത കേസുകളിലായി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോഴാണ് ആക്രമണം. അനസ് ഖാൻ തന്റെ ബാഗിൽ സൂക്ഷിച്ച വാൾ എടുത്ത് ആക്രമണം നടത്തുകയായിരുന്നു. തടയാൻ ശ്രമിച്ച സിപിഒ ബിനുവിന് വെട്ടേറ്റു. ഇതിനിടെ ദേവനാരായണനും ആക്രമണം തുടങ്ങി. പോലീസ് സാഹസികമായാണ് ഇവരെ കീഴ്‌പ്പെടുത്തിയത്.


 

Share this story