തിരുവനന്തപുരം ആര്യനാട് പത്താം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

akshay
തിരുവനന്തപുരം ആര്യനാട് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. മലയടി സ്വദേശി അക്ഷയ് ആണ് മരിച്ചത്. 15 വയസ്സായിരുന്നു. വിതുര ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. തൊഴിലുറപ്പ് പദ്ധതിക്കായി ഉണ്ടാക്കിയ കുളത്തിലാണ് വിദ്യാർഥി മുങ്ങിമരിച്ചത്. കുളിക്കാൻ പോയ അക്ഷയ് ഏറെ നേരം കഴിഞ്ഞും മടങ്ങി വരാത്തതിനെ തുടർന്ന് അമ്മ അന്വേഷിച്ച് ചെന്നപ്പോഴാണ് കുളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്.
 

Share this story