തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും പെൺകുഞ്ഞ് ജനിച്ചു
Aug 10, 2023, 10:25 IST

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവിനും കുഞ്ഞ് പിറന്നു. പെൺകുഞ്ഞാണ് ഇവർക്ക് പിറന്നത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആര്യയുടെ പിതാവ് അറിയിച്ചു. 2022 സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹം.