തിരുവനന്തപുരം സ്വദേശിനി ബഹ്‌റൈനിൽ വാഹനമിടിച്ച് മരിച്ചു
Jul 18, 2023, 15:19 IST

തിരുവനന്തപുരം വിതുര സ്വദേശിനി ബഹ്‌റൈനിൽ വാഹനമിടിച്ച് മരിച്ചു. വിതുര പറങ്കിമാംതോട്ടം സ്വദേശിനി ശാന്തകുമാരിയാണ്(46) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രദർശനം കഴിഞ്ഞ് കിംഗ് ഫൈസൽ ഹൈവേക്ക് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. അവിവാഹിതയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്.