കൊച്ചിയിൽ തീ തുപ്പുന്ന ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയത് തിരുവനന്തപുരം സ്വദേശി

കൊച്ചിയിലെ റോഡിലൂടെ തീ തുപ്പുന്ന ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി കിരൺ ജ്യോതിയെന്ന യുവാവാണ് KL 01 CT 6680 രജിസ്‌ട്രേഷൻ ബൈക്കിലുണ്ടായിരുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) അറിയിച്ചു.


ഇയാൾക്കെതിരെ എംവിഡി കേസെടുത്തിട്ടുണ്ട്. ചെന്നൈയിൽ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുകയാണ് കിരൺ. വാഹത്തിന്റെ രജിസ്‌ട്രേഷൻ യുവാവിന്റെ പിതാവിന്റെ പേരിലാണ്. അതിനാൽ പിതാവിനോട് വ്യാഴാഴ്ച ആർടിഒയ്ക്ക് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയതായി എംവിഡി പറഞ്ഞു.

കൊച്ചി നഗരത്തിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. തിരക്കേറിയ റോഡിലൂടെ യുവാവ് തീ തുപ്പുന്ന ബൈക്കിൽ അഭ്യാസപ്രകടനം നടത്തുകയായിരുന്നു. ബൈക്കിന്റെ പുറകെ വന്ന കാർ യാത്രക്കാരനായ കൊച്ചി സ്വദേശിയാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. അപകടം ക്ഷണിച്ച് വരുത്തുന്നതാണ് ഇത്തരത്തിലുള്ള യാത്രകളെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Share this story