തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചുകീറിയ നിലയിൽ കണ്ടെത്തി

dog
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചുകീറിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ കരയ്ക്കടിഞ്ഞ നവജാത ശിശുവന്റെ മൃതദേഹമാണ് തെരുവ്‌നായ്ക്കൾ കടിച്ചുകീറിയത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് മാമ്പള്ളി പള്ളിക്ക് പുറകുവശത്തെ തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞത്. പിന്നാലെ തെരുവ്‌നായ്ക്കൾ കടിച്ചുവലിച്ച് മാമ്പള്ളി നടവഴിയിൽ കൊണ്ടിടുകയായിരുന്നു. ഇതോടെയാണ് നാട്ടുകാർ ഇത് ശ്രദ്ധിച്ചതും പോലീസിൽ വിവരം അറിയിച്ചതും.
 

Share this story