തിരുവനന്തപുരം കൊറ്റാമത്ത്‌ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

arrest
തിരുവനന്തപുരം കൊറ്റാമത്ത് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പാച്ചല്ലൂർ സ്വദേശി അഖിൽ എന്ന അമ്പുവാണ് പിടിയിലായത്. ചെന്നൈയിൽ നിന്ന് ആഡംബര ബസിൽ തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. അമരവിള എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി അഖിൽ പിടിയിലായത്. തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളിൽ വിൽപ്പന നടത്തുന്നതിനായി എത്തിച്ച കഞ്ചാവ് ആണിതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
 

Share this story