തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം 22ന്; ഒന്നാം സമ്മാനം 12 കോടി രൂപ

തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം 22ന്; ഒന്നാം സമ്മാനം 12 കോടി രൂപ

തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് ജൂലൈ 22 വ്യാഴാഴ്ച പ്രകാശനം ചെയ്യും. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ടിക്കറ്റ് പ്രകാശനം നിർവഹിക്കുന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. സെപ്റ്റംബർ 19നാണ് ടിക്കറ്റിന്റെ നറുക്കെടുപ്പ്

300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനമായി ആറ് പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരിസിലും 2 പേർക്ക് വീതം ലഭിക്കും

നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 12 പേർക്കും അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്കും ലഭിക്കും. അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപയും ഏഴാം സമ്മാനമായി മൂവായിരം രൂപയും എട്ടാം സമ്മാനമായി 2000 രൂപയും ഒമ്പതാം സമ്മാനമായി ആയിരം രൂപയും ലഭിക്കും.

Share this story