തിരുവോണ ബംപർ: ഒന്നാം സമ്മാനം 25 കോടി, രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക്

lottery

സംസ്ഥാന സർക്കാരിന്റെ തിരുവോണ ബംപർ ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം ഇത്തവണയും 25 കോടിയായി നിലനിർത്തി. അതേസമയം രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക് നൽകും. കഴിഞ്ഞ വർഷം രണ്ടാം സമ്മാനമായി അഞ്ച് കോടി രൂപയുടെ ഒറ്റ സമ്മാനമാണ് നൽകിയിരുന്നത്

ടിക്കറ്റ് നിരക്ക് 500 രൂപയാണ്. 500 രൂപയുടെ ടിക്കറ്റ് വിറ്റാൽ തൊഴിലാളിക്ക് 100 രൂപ വീതം ലഭിക്കും. പ്രിന്റിംഗ് കളർ ഒഴിവാക്കി ഫ്‌ളൂറസെന്റ് പ്രിന്റിംഗ് ആക്കും. സെപ്റ്റംബർ 20നാണ് ഭാഗ്യക്കുറി നറുക്കെടുപ്പ്.
 

Share this story