ഉമ്മൻ ചാണ്ടിയോട് ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളി കൊടുത്ത ശിക്ഷയാണിത്: എ കെ ആന്റണി

antony

പുതുപ്പള്ളിയിലെ വോട്ടെണ്ണി കഴിയുമ്പോൾ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കേൾക്കുമ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്ക് ബോധക്കേട് ഉണ്ടാകുമെന്ന് പറഞ്ഞത് സത്യമായെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. അത്രയും പൈശാചികമായാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത്. ഉമ്മൻ ചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി കൊടുത്ത ശിക്ഷയാണിതെന്നും ആന്റണി പറഞ്ഞു

ഈ ഭരണത്തോട് എന്ത് മാത്രം എതിർപ്പാണ് കേരളത്തിലുള്ളത്. യുഡിഎഫിനും കോൺഗ്രസിനും മാത്രമല്ല, മാർക്‌സിസ്റ്റുകാർക്ക് പോലും എതിർപ്പായി. ജനങ്ങളെ കണ്ണീര് കുടിപ്പിക്കുന്ന പിണറായി സർക്കാരിനോടുള്ള എതിർപ്പ് കൂടി. അതും ഈ ജനവിധിയിൽ കാണാം. അത് സിപിഎമ്മും മുഖ്യമന്ത്രിയും മനസ്സിലാക്കണമെന്നും എ കെ ആന്റണി പറഞ്ഞു.
 

Share this story