ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാർഡുകാർക്ക് മാത്രം; കൺസ്യൂമർഫെഡിന്റെ ഓണച്ചന്ത 19 മുതൽ

ration card

ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉള്ളവർക്ക് മാത്രം. 5.84 ലക്ഷം പേർക്ക് ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായി. അനാഥാലയങ്ങൾക്കും അഗതി മന്ദിരങ്ങൾക്കും ഓണക്കിറ്റ് നൽകും. കൺസ്യൂമർ ഫെഡിന്റെ ഓണച്ചന്തകൾ ഈ മാസം 19ന് തുടങ്ങും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ സാധാരണക്കാരന് കിട്ടുന്ന തരത്തിലാണ് ചന്തകൾ ക്രമീകരിച്ചിരിക്കുന്നത്

സംസ്ഥാനവ്യാപകമായി 1500 ഓണച്ചന്തകളാണ് ഈ മാസം 19 മുതൽ പ്രവർത്തനം തുടങ്ങുക. നോൺ സബ്‌സിഡി സാധനങ്ങൾക്ക് പൊതുവിപണിയേക്കാൾ പത്ത് മുതൽ നാൽപത് ശതമാനം വരെ വിലക്കുറവുണ്ടാകും. സാധനങ്ങൾക്ക് ദൗർലഭ്യം നേരിടുന്ന സ്ഥിതി ഓണച്ചന്തകളിലുണ്ടാകില്ലെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് പറഞ്ഞു.
 

Share this story