ഇന്ത്യയുടെ ചരിത്രം മായ്ക്കാൻ ശ്രമിക്കുന്നവരാണ് രാജ്യത്തിന്റെ പേര് മാറ്റാൻ ഒരുങ്ങുന്നത്: രാഹുൽ ഗാന്ധി

rahul

ഇന്ത്യയുടെ ചരിത്രം മായ്ക്കാൻ ശ്രമിക്കുന്നവരാണ് രാജ്യത്തിന്റെ പേര് മാറ്റാൻ ഒരുങ്ങുന്നതെന്ന് രാഹുൽ ഗാന്ധി. ബ്രിട്ടീഷുകാരുമായി പോരാടി നേടിയ വിജയം തമസ്‌കരിക്കുന്നു. അദാനി വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും രാഹുൽ പറഞ്ഞു. ഭാരതമായാലും ഇന്ത്യയായാലും അർഥം സ്‌നേഹമെന്നാണെന്ന് നേരത്തെയും രാഹുൽ പറഞ്ഞിരുന്നു

രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ ജി20 ഉച്ചകോടിയിൽ പല അവസരങ്ങളിലും സർക്കാർ ഔദ്യോഗികമായി പേര് രേഖപ്പെടുത്തിയത് ഇന്ത്യ എന്നതിന് പകരം ഭാരത് എന്നായിരുന്നു.
 

Share this story