പുതുപ്പള്ളി ഹൗസിൽ ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാൻ ആയിരങ്ങൾ; പൊതുദർശനം തുടരുന്നു

ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ എത്തിച്ചു. അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. ഒഴുകിയെത്തുന്ന പ്രവർത്തകരെ നിയന്ത്രിക്കാനായി പോലീസും നേതാക്കളും പാടുപെടുകയാണ്. നേരത്തെ വിമാനത്താവളത്തിൽ നിന്ന് വിലാപയാത്രയായി വന്നപ്പോൾ ചാക്കയിലും പേട്ടയിലും ആംബുലൻസ് നിർത്തുകയും നൂറുകണക്കിനാളുകൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തിരുന്നു
പുതുപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് സംസ്‌കാരം. ബംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചത്. നാളെ കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വച്ചതിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് പുതുപ്പള്ളി പള്ളിയിൽ സംസ്‌കാരം നടക്കുക. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചത്.