സെക്രട്ടേറിയറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി; വിളിച്ചയാളെ തിരിച്ചറിഞ്ഞു
Nov 9, 2023, 12:29 IST

സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി. കെട്ടിടത്തിൽ ബോംബ് വെച്ചിട്ടുണ്ടൈന്നായിരുന്നു ഭീഷണി. പോലീസ് ആസ്ഥാനത്തെ 112 എന്ന ഫോൺ നമ്പറിലേക്കാണ് സന്ദേശമെത്തിയത്. ഭീഷണിയെ തുടർന്ന് കന്റോൺമെന്റ് പോലീസ് അടക്കം സെക്രട്ടേറിയറ്റിൽ പരിശോധന നടത്തുകയാണ്.
വിളിച്ചയാളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. കുളത്തൂർ സ്വദേശി നിധിൻ ആണ് ബോംബ് ഭീഷണി മുഴക്കിയത്. പോലീസ് ഇയാളെ ചോദ്യം ചെയ്യുകായണ്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പോലീസ് പറയുന്നു.