തൃശ്ശൂർ കൂർക്കഞ്ചേരിയിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെയും മുംബൈയിൽ കണ്ടെത്തി

missing

തൃശ്ശൂർ കൂർക്കഞ്ചേരിയിൽ കാണാതായ ഒൻപതാംക്ലാസ് വിദ്യാർഥികളെ കണ്ടെത്തി. മൂന്ന് കുട്ടികളെയും മുംബൈയിൽ നിന്നാണ് കണ്ടെത്തിയത്. ഇന്നലെയായിരുന്നു ഇവരെ കാണാതായത്. ഒരേ ക്ലാസിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളെയും ആൺകുട്ടിയെയുമാണ് കാണാതായത്. രക്ഷിതാക്കൾ പരാതി നൽകിയതോടെ സംഭവം വലിയ വാർത്തയാകുകയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
ഇത് കണ്ട് തിരിച്ചറിഞ്ഞവരാണ് കുട്ടികളെ കണ്ടെത്തിയ വിവരം പോലീസിനെ അറിയിച്ചത്. 

മുംബൈയിലെ പനവേലിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ട്രെയിനിൽ പോകുകയായിരുന്ന കുട്ടികളെ ഒപ്പം യാത്ര ചെയ്തിരുന്ന  മലയാളികൾ തിരിച്ചറിയുകയായിരുന്നു. ഉടനെ കേരള പോലീസിനോട് വിവരം പങ്കുവെക്കുകയും കുട്ടികളുമായി അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ എത്തുകയുമായിരുന്നു. ഇന്നലെ രാവിലെ പതിവ് പോലെ സ്‌കൂളിലേക്ക് പോയതായിരുന്നു കുട്ടികൾ. എന്നാൽ വൈകീട്ട് തിരികെയെത്തിയില്ല. ഇതോടെയാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്.

Share this story