ജാർഖണ്ഡിൽ നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; 15 പേർക്ക് പരുക്ക്

jharkand

ജാർഖണ്ഡിൽ നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു. 15 യാത്രക്കാർക്ക് പരിക്കേറ്റു. ഗിരിദിയിലെ ബർകർ നദിയിലേക്കാണ് ബസ് മറിഞ്ഞത്. സ്ഥലത്ത് പൊലീസും അഗ്‌നിരക്ഷ സേനയും നാട്ടുകാരും രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽപ്പെട്ട ബസ് റാഞ്ചിയിൽ നിന്നും വന്നതാണെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു.

പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഒരുക്കുമെന്നും രഷാപ്രവർത്തനം വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി ബന്ന ഗുപ്ത അറിയിച്ചു.

Share this story