കോഴിക്കോടും തൃശ്ശൂരുമായി തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്
Jun 16, 2023, 15:10 IST

സംസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ഇന്നും മൂന്ന് പേർക്ക് പരുക്ക്. തൃശ്ശൂരും കോഴിക്കോടുമായി മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പരുക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കോഴിക്കോട് ഉണ്ണികുളത്തും തൊട്ടിൽപ്പാലത്തുമാണ് തെരുവ് നായ ആക്രമണമുണ്ടായത്. ഉണ്ണികുളം സ്വദേശി ജിതേഷ് കുമാറിനാണ് കടിയേറ്റത്
കാലിനും കൈയ്ക്കും പരുക്കേറ്റ യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തൊട്ടിൽപ്പാലത്ത് സൂപ്പർ മാർക്കറ്റ് ജീവനക്കാരനായ ആക്കൽ സ്വദേശി സത്യനെയാണ് തെരുവ് നായ ആക്രമിച്ചത്. തൃശ്ശൂർ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ മത്സ്യം വാങ്ങാനെത്തിയ മണത്തല സ്വദേശി ദേവദാസിനെയാണ് തെരുവ് നായ കടിച്ചത്.