മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് പേർ മുങ്ങിമരിച്ചു
Aug 6, 2023, 14:56 IST

വൈക്കം വെള്ളൂരിൽ മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് പേർ മുങ്ങിമരിച്ചു. അരയൻകാവ് സ്വദേശി മുണ്ടക്കൽ ജോൺസൺ(55), സഹോദരിയുടെ മകൻ അലോഷി(16), സഹോദരന്റെ മകൾ ജിസ് മോൾ(15) എന്നിവരാണ് മരിച്ചത്. ചെറുകര പാലത്തിന് സമീപത്താണ് അപകടം
ഒപ്പമുണ്ടായിരുന്ന മറ്റ് നാല് പേരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും പിന്നീട് ഫയർഫോഴ്‌സും എത്തി നടത്തിയ തെരച്ചിലിൽ മൂന്ന് പേരുടെ മൃതദേഹങ്ങളും ലഭിച്ചു. ആറ് പേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിൽ മൂന്ന് പേർ അപകടത്തിൽപ്പെടുകയായിരുന്നു.