മണ്ണാർക്കാട് കോട്ടോപ്പാടത്ത് സഹോദരികളായ മൂന്ന് യുവതികൾ കുളത്തിൽ മുങ്ങിമരിച്ചു
Aug 30, 2023, 15:38 IST

പാലക്കാട് മണ്ണാർക്ക് കോട്ടോപ്പാടത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരികൾ മുങ്ങിമരിച്ചു. ഭീമനാട് സ്വദേശിനികളായ റമീഷ(23), നാഷിദ(26), റിൻഷി(18) എന്നിവരാണ് മരിച്ചത്. സഹോദരിമാരിൽ ഒരാൾ കുളത്തിൽ തെന്നി വീണപ്പോൾ മറ്റുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിക്കുകയും ഇവരും അപകടത്തിൽ പെടുകയുമായിരുന്നു. അപകടം കണ്ട അതിഥി തൊഴിലാളിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകളെത്തി മൂന്ന് പേരെയും പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ല.