താനൂരിൽ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

tanur
മലപ്പുറം താനൂരിൽ മതിൽ ഇടിഞ്ഞുവീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. കാരാട് സ്വദേശി ഫസലിന്റെ മകൻ ഫർസിൽ നിസാലാണ് മരിച്ചത്. വീടിന് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കുട്ടിയുടെ മേൽ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. ഈ കുട്ടിയുടെ മാതാവും മറ്റുള്ളവരും സമീപത്ത് നിൽക്കുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുമ്പ് കുട്ടി മരിച്ചു.
 

Share this story