മൂന്ന് വയസുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവം; പിതാവും ചികിത്സിച്ച വൈദ്യനും അറസ്റ്റിൽ

Police

വയനാട്ടിൽ മൂന്ന് വയസുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പിതാവിനെയും ചികിത്സിച്ച വൈദ്യനെയും പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് വൈശമ്പത്ത് അൽത്താഫിന്റെയും സഫീറയുടെയും മകനായ മുഹമ്മദ് അസാനാണ് ജൂൺ 20ന് മരിച്ചത്. 

അൽത്താഫ്, കുട്ടിയെ ചികിത്സിച്ച വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 9ന് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണ് കുട്ടിക്ക് പൊള്ളലേറ്റത്. കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിദഗ്ധ ചികിത്സക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശിച്ചു. എന്നാൽ കുട്ടിയെ വൈദ്യനെ കാണിച്ച് ചികിത്സിക്കുകയായിരുന്നു. ജൂൺ 18ന് കുട്ടിയുടെ നില ഗുരുതരമായതിനെ തുടർന്ന് വീണ്ടും മാനന്തവാടി മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചു. 

പോലീസ് ഇടപെടലിലാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. എന്നാൽ രണ്ടാം ദിവസം കുട്ടി മരിച്ചു. പോലീസ് അന്വേഷണത്തിൽ കുട്ടിക്ക് മതിയായ ചികിത്സ നിഷേധിച്ചെന്ന് ബോധ്യപ്പെട്ടിരുന്നു.
 

Share this story