തൃപ്പുണിത്തുറ തെരഞ്ഞെടുപ്പ് കേസ്: യുഡിഎഫിന് തിരിച്ചടി, കേസ് തുടരാമെന്ന് ഹൈക്കോടതി
Sep 12, 2023, 14:52 IST

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതിയിൽ തുടരാമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് കേസ് തുടരാൻ അനുവദിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ ബാബു നൽകിയ ഹർജി കോടതി തള്ളി. കേസ് തുടരാൻ സുപ്രീം കോടതി അനുമതി നൽകി
കെ ബാബു തെരഞ്ഞെടുപ്പിൽ അയ്യപ്പന്റെ പേരിൽ വോട്ട് പിടിച്ചെന്ന് ആരോപിച്ചാണ് എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ചെയ്തുവെന്ന ആരോപണങ്ങളടക്കം എം സ്വരാജ് ഉയർത്തിയിരുന്നു.