തൃശ്ശൂർ കയ്പമംഗലത്ത് ജ്വല്ലറിയുടെ ഭിത്തി കുത്തി തുറന്ന് മോഷണം; 200 ഗ്രാം വെള്ളിയാഭരണങ്ങൾ നഷ്ടമായി

rob
തൃശ്ശൂർ കയ്പമംഗലത്ത് ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം. 200 ഗ്രാം വെള്ളിയാഭരണങ്ങൾ നഷ്ടപ്പെട്ടു. ഇന്ന് രാവിലെ ജ്വല്ലറി ഉടമ ഉമർ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ജ്വല്ലറിക്കുള്ളിൽ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന വെള്ളിയാഭരണങ്ങളാണ് മോഷ്ടാവ് കവർന്നത്. ഭൂഗർഭ ലോക്കർ തുറക്കാൻ കഴിയാത്തതിനാൽ സ്വർണമൊന്നും നഷ്ടപ്പെട്ടിട്ടില്ല.
 

Share this story