തൃശ്ശൂരിൽ വയോധിക ദമ്പതികളെ മാനസിക ദൗർബല്യമുള്ള ചെറുമകൻ കഴുത്തറുത്ത് കൊന്നു
Jul 24, 2023, 11:48 IST

തൃശ്ശൂരിൽ വയോധിക ദമ്പതികളെ ചെറുമകൻ കഴുത്തറുത്ത് കൊന്നു. പുന്നയൂർക്കുളം വടക്കേക്കാട് വൈലത്തൂർ പനങ്ങാവ് അബ്ദുള്ള(75), ഭാര്യ ജമീല(64) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകനാണ് കൊലപാതകം നടത്തിയത്. ഇയാൾക്ക് മാനസിക ദൗർബല്യമുണ്ടെന്നാണ് വിവരം. കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് അന്വേഷണത്തിൽ പിടികൂടി