തൃശ്ശൂർ മൂർക്കനിക്കര കൊലപാതകം: നാല് പ്രതികൾ പിടിയിൽ, രണ്ട് പേർ ഒളിവിൽ

Police

തൃശ്ശൂർ മൂർക്കനിക്കരയിൽ കുമ്മാട്ടി മഹോത്സവത്തിനിടെയുണ്ടായ കൊലപാതകത്തിൽ നാല് പ്രതികൾ പിടിയിൽ. അനന്തകൃഷ്ണൻ, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് പിടിയിലായത്. ഇരട്ട സഹോദരങ്ങളായ വിശ്വജിത്ത്, ബ്രഹ്മജിത്ത് എന്നിവർ ഒളിവിലാണ്

ബുധനാഴ്ച വൈകുന്നേരമാണ് മൂർക്കനിക്കരയിൽ കുമ്മാട്ടി മഹോത്സവത്തിനിടെ മുളയം സ്വദേശി അഖിൽ(28) കുത്തേറ്റ് മരിച്ചത്. ഉത്സവത്തിനിടെ ദേഹത്ത് തട്ടിയതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
 

Share this story