തൃശ്ശൂർ പെരിഞ്ഞനത്ത് വീട് കത്തിനശിച്ചു; ഷോർട്ട് സർക്യൂട്ട് എന്ന് സംശയം
Jul 7, 2023, 11:43 IST

തൃശ്ശൂർ പെരിഞ്ഞനത്ത് വീട് കത്തിനശിച്ചു. മേനോത്ത് കാവ് ക്ഷേത്രത്തിന് കിഴക്ക് വെമ്പുലി വീട്ടിൽ ബാബു രാജന്റെ വീടാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. കനത്ത മഴയിൽ വീടിന് ചുറ്റും വെള്ളക്കെട്ട് ഉണ്ടായതിനാൽ വീട്ടുകാർ ഓണപറമ്പിലുള്ള ബന്ധുവീട്ടിലേക്ക് മാറിയിരുന്നു.
നാട്ടുകാരാണ് വീട് കത്തുന്നത് ആദ്യം കണ്ടത്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. വീട് പൂർണമായും കത്തിനശിച്ചു. വസ്ത്രങ്ങളും പണവും വീട്ടുപകരണങ്ങളും അടക്കം ചാമ്പലായി. ഷോർട്ട് സർക്യൂട്ടാണെന്നാണ് സംശയം.