തൃശ്ശൂരിൽ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ ഒന്നാം പ്രതി റോയി കീഴടങ്ങി

aana

തൃശ്ശൂർ വാഴക്കോട് കാട്ടാനയെ കൊന്ന് കുഴിച്ച് മൂടിയ കേസിൽ ഒന്നാം പ്രതിയും സ്ഥലമുടമയുമായ മണിയൻചിറ റോയി കീഴടങ്ങി. മച്ചാട് റേഞ്ച് ഓഫീസിലെത്തിയാണ് ഇയാൾ കീഴടങ്ങിയത്. മറ്റൊരു പ്രതി പാലാ സ്വദേശി സെബിയും കീഴടങ്ങി. ആനയെ കുഴിച്ചിടാൻ റോയി സഹായത്തിന് വിളിച്ച സുഹൃത്താണ് സെബി

ഈ മാസം 14നാണ് റോയിയുടെ റബർ തോട്ടത്തിൽ ആനയുടെ ജഡം കുഴിച്ചിട്ട നിലയിൽ കണ്ടത്. കഴിഞ്ഞ മാസം 14നാണ് ആന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞതെന്ന് നേരത്തെ അറസ്റ്റിലായ അഖിൽ മൊഴി നൽകിയിരുന്നു. ഇവർ ആനയുടെ കൊമ്പ് മുറിച്ചെടുത്ത് വിൽക്കാനും ശ്രമിച്ചിരുന്നു. അതേസമയം റോയി അറിയാതെയാണ് അഖിലും സുഹൃത്തുക്കളും ചേർന്ന് ആനക്കൊമ്പ് മുറിച്ചത്.
 

Share this story