തൃശ്ശൂർ ഷാരോൺ വധക്കേസ്: വിഷ്ണുവിന്റെ ശിക്ഷാ വിധി കുറച്ച ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു
Sep 11, 2023, 14:14 IST

തൃശ്ശൂർ മുല്ലശ്ശേരിയിൽ ആർ എസ് എസ് പ്രവർത്തകൻ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകൻ വിഷ്ണുവിന്റെ ശിക്ഷാവിധി കുറച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് എ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. കേസിൽ കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഏഴ് വർഷമായാണ് ഹൈക്കോടതി കുറച്ചത്.
ഇത് ചോദ്യം ചെയ്ത് ഷാരോണിന്റെ മാതാവ് ഉഷാ മോഹനൻ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല വിഷ്ണു ഷാരോണിനെ കുത്തിയതെന്നും ഇതിൽ ഗൂഢാലോചന ഇല്ലെന്നുമുള്ള വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു.